Connect with us

Kerala

കത്ത് വിവാദം; മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം

കോര്‍പ്പറേഷനു മുമ്പില്‍ സമരം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി.

Published

|

Last Updated

തിരുവനന്തപുരം | നിയമനക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. കോര്‍പ്പറേഷനു മുമ്പില്‍ സമരം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പിന്നീട് കോര്‍പ്പറേഷനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.

ബി ജെ പി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധിച്ചു. കോര്‍പ്പറേഷനു മുമ്പില്‍ സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

 

---- facebook comment plugin here -----

Latest