Kerala
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതപ്പെട്ടത്; ആവശ്യപ്പെടാതെ തരുമെന്നാണ് പ്രതീക്ഷ: കെഎന്‍എ ഖാദര്‍
അതിനുള്ള സ്റ്റാറ്റസും അര്‍ഹതയും മുസ്ലിം ലീഗിനുണ്ടെന്നും കെഎന്‍എ ഖാദര്‍
കോഴിക്കോട് | സംസ്ഥാന ഭരണത്തില്‍ യുഡിഎഫ് വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ട് മുസ്ലിം ലീഗ്. ഉപമുഖ്യമന്ത്രി പദവി ലീഗിന് അര്‍ഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി മുസ്ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അക്കാര്യം തനിക്കറിയാ. മുന്നണിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കലാണ് പ്രധാനം എന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി അന്ന് പ്രതികരിച്ചതെന്നും കെ എന്‍എഖാദര്‍ പറഞ്ഞു.മുസ്ലിം ലീഗിനെ അര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവര്‍ക്ക് ഉണ്ടെങ്കില്‍ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അര്‍ഹതയും മുസ്ലിം ലീഗിനുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെടില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് വിജയിച്ചുവന്നാല്‍ ലീഗിന്റെ ഭാഗത്തുനിന്നു സമ്മര്‍ദം ഉണ്ടാവില്ല. ലീഗ് ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. മുന്‍പ് ഉമ്മന്‍ ചാണ്ടി ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടും ലീഗ് അതു നിരസിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു



