Connect with us

Kerala

പോലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവം; 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി വേണമെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

Published

|

Last Updated

തിരുവനന്തപുരം| മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോള്‍ കേരള പോലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നാണ് ആരോപണം. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി വേണമെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മദ്യപിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

---- facebook comment plugin here -----

Latest