Connect with us

Kerala

കായംകുളത്ത് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാളുടെ കൈ അറ്റു

ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനാണ് ഇയാള്‍ പുറത്തിറങ്ങിയത്

Published

|

Last Updated

കായംകുളം |  കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഓടിക്കയറാന്‍ ശ്രമിച്ച യാളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയില്‍ കുടുങ്ങിയാണ് അപകടം. തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ സഞ്ചരിച്ചിരുന്ന നാഗ്പൂര്‍ സ്വദേശി രവിയാണ് സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ടത്.

ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനാണ് ഇയാള്‍ പുറത്തിറങ്ങിയത്. ട്രെയിന്‍ എടുത്തപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസില്‍ ഒപ്പം കൊണ്ടുപോയി

Latest