Connect with us

Nipah virus

പനി ബാധിച്ച് മരിച്ച കുട്ടിയുടെ ആദ്യ നിപാ പരിശോധന ഫലം നെഗറ്റീവ്

കാസര്‍ഗോഡ് ചെങ്കളയിലാണ് അഞ്ചുവയസ്സുകാരിക്ക് നിപാ ആണെന്ന് സംശയമുണ്ടായിരുന്നത്

Published

|

Last Updated

കാസര്‍ഗോഡ് | ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ ഫലം നെഗറ്റീവ്. ട്രൂനാറ്റ് പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. ഇനി ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലം കൂടി വരാനുണ്ട്. ആശങ്കവേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കാസര്‍ഗോഡ് ചെങ്കളയിലാണ് അഞ്ചുവയസ്സുകാരിക്ക് നിപാ ആണെന്ന് സംശയമുണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം ഇന്ന് ആര്‍ദ്ധ രാത്രിയോടെ പുറത്തുവരും.

Latest