National
രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ഡോണിയര്‍ വിമാനത്തിന്റെ ആദ്യ വാണിജ്യ പറക്കല്‍ നാളെ
ഇതാദ്യമായാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തില്‍ പറക്കാന്‍ ഉപയോഗിക്കുന്നത്.

ന്യൂഡല്‍ഹി | രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിച്ച ഡോര്‍ണിയര്‍ 228 വിമാനം ആദ്യ വാണിജ്യ പറക്കലിന് തയ്യാറായി. ചൊവ്വാഴ്ച ദിബ്രുഗഡ്-പാസിഘട്ട് റൂട്ടില്‍ ഈ വിമാനം പറത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. അലയന്‍സ് എയറാണ് ഈ വിമാനം പ്രവര്‍ത്തിപ്പിക്കുക. ഇതില്‍ ഒരേസമയം 17 പേര്‍ക്ക് യാത്ര ചെയ്യാനാകും.
അലയന്‍സ് എയറിന് കഴിഞ്ഞ ആഴ്ചയാണ് ഈ വിമാനം ലഭിച്ചത്. ചൊവ്വാഴ്ച അസമിലെ ദിബ്രുഗഡിനും അരുണാചല്‍ പ്രദേശിലെ പാസിഘട്ടിനുമിടയില്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഇതാദ്യമായാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തില്‍ പറക്കാന്‍ ഉപയോഗിക്കുന്നത്.
---- facebook comment plugin here -----