National
ഏകീകൃത സിവില്‍ കോഡ് ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
 
		
      																					
              
              
            ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ഡിസംബര്‍ 23നാണ് ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2022 മേയിലാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതോടെ പൂര്‍ത്തീകരിക്കുമെന്നും ധാമി കൂട്ടിച്ചേര്‍ത്തു
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

