Connect with us

brahmapuram

ബ്രഹ്മപുരത്ത് വീഴ്ച സംഭവിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

2016 ലെ ഖര മാലിന്യ സംസ്‌കരണ ചട്ടത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിച്ചതെന്നു റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി | മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി കോര്‍പ്പറേഷനും ബ്രഹ്മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികള്‍ക്കും വീഴ്ചസംഭവിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്.

2016 ലെ ഖര മാലിന്യ സംസ്‌കരണ ചട്ടത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക സംഘം ബ്രവെള്ളിയാഴ്ച ബ്രഹ്മപുരം സന്ദര്‍ശിച്ചിരുന്നു.
ജൈവ മാലിന്യം സംസ്‌കരിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് പ്ലാന്റ്, ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക്ക് പദ്ധതി പ്രദേശം തീപിടിത്തമുണ്ടായ സ്ഥലം എന്നിവ സംഘം പരിശോധിച്ചിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റിന് അംഗീകാരം നല്‍കിയില്ല.
പ്ലാസ്റ്റിക്ക് മാലിന്യം വേര്‍തിരിച്ച് ഈ ഭൂമി പത്ത് വര്‍ഷം മുമ്പത്തെത് പോലെയാക്കും എന്നായിരുന്നു ബയോമൈനിംഗ് കരാര്‍. എന്നാല്‍ ഈ വ്യവസ്ഥ നടപ്പായില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ശതമാനം ബയോമൈനിംഗ് പൂര്‍ത്തിയാക്കിയതിന് 11 കോടി രൂപ കമ്പനി കൈപറ്റിയെന്നും കണ്ടെത്തി.

ജൈവ മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ കുന്നുകൂടി കിടക്കുന്ന ജൈവമാലിന്യങ്ങളില്‍ നിന്നു മീഥെയ്ന്‍ അടക്കം തീപിടിത്ത സാധ്യതയുള്ള വാതകം പുറത്തുവരുന്നു.

ഒരു പ്ലാന്റിന് അടിസ്ഥാനപരമായി വേണ്ട കൃത്യമായ ലേഔട്ട്, പാത, അഴുക്കുചാല്‍ പോലുള്ള സൗകര്യങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.