Connect with us

Covid vaccination

സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള വാക്‌സിനേഷന്‍ അടുത്ത മാസം അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം

വാക്സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ സെപ്തംബര്‍ അഞ്ചിനകം പൂര്‍ത്തികരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിന്‍ അധികമായി നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പ്രതിമാസ ഡോസിനു പുറമെയാണ് ഇതെന്നും വാക്സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സെപ്തംബര്‍ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദേശം.

 

Latest