Kerala
നെയ്യാറ്റിന്‍കര കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
പരുക്കേറ്റവരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം| നെയ്യാറ്റിന്‍കര ചെറിയ കൊല്ലയില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് ഭാഗത്തുനിന്ന് കാരക്കോണം ഭാഗത്ത് കോഴി തീറ്റ കയറ്റിവന്ന ലോറിയും പാറശാലയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന വെള്ളറട ഡിപ്പോയിലെ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Content Highlights:
Around twenty people were injured when a KSRTC bus collided with a lorry at Cheriyakolla in Neyyattinkara. The bus belonged to the Vellarada depot while the lorry was transporting poultry feed. The injured individuals have been admitted to Karakonom Medical College Hospital for treatment.







