Connect with us

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

ഷട്ടര്‍ തുറക്കുന്ന ചടങ്ങില്‍ മന്ത്രി സി ടി ആര്‍ നിര്‍മല്‍ കുമാര്‍ പങ്കെടുക്കും.

Published

|

Last Updated

കമ്പം| മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. തമിഴ്‌നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്ന് വിടും.

സാധാരണ ജൂണ്‍ ഒന്നിന് തുറക്കാറുള്ള ഷട്ടറുകള്‍ ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് രണ്ട് മാസത്തിലേറെ വൈകിയത്.

14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം നെല്‍ക്കൃഷിക്കായാണ് അണക്കെട്ടില്‍നിന്ന് വെള്ളം ലഭ്യമാക്കുന്നത്. ഷട്ടര്‍ തുറക്കുന്ന ചടങ്ങില്‍ മന്ത്രി സി ടി ആര്‍ നിര്‍മല്‍ കുമാര്‍ പങ്കെടുക്കും.

ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനം കൂടിയാണിത്.

Content Highlights:
Mullaperiyar dam shutters will open tomorrow to release water for Cumbum valley farming. The opening was delayed by two months due to reduced water inflow. Minister CTR Nirmal Kumar will attend the ceremony, marking the first ministerial visit under the TVK government.

---- facebook comment plugin here -----

Latest