Business
കൈനിറയെ ഓണ സമ്മാനങ്ങളുമായി ലുലു സൗഭാഗ്യോത്സവം; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 20 കിയാ സിറോസ് കാറുകളും സമ്മാനങ്ങളും
ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബംമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
കോഴിക്കോട് ലുലുമാളിൽ തുടക്കമിട്ട ലുലു സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി അരങ്ങേറിയപ്പോൾ. കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ സമീപം.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്. കല്യാണപ്പുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.
കോഴിക്കോട് ലുലുമാളിൽ സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി നടന്നു. ചെണ്ടമേളങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മാവേലിയും എഴുന്നള്ളിയാണ് സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം നടന്നത്. ചടങ്ങിൽ കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു.
Content Highlights:
Lulu Mall launched the Saubhagyotsavam campaign featuring major Onam discounts and bumper prizes. Shoppers can win 20 Kia Syros cars, gold coins, smartphones, and electronics across all departments. The grand proclamation ceremony took place at Kozhikode Lulu Mall with cultural performances.



