Connect with us

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

കാറില്‍ നിന്ന് പുകയുയരുന്നത് കണ്ട് കാര്‍ നിര്‍ത്തിയതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്

Published

|

Last Updated

കാസര്‍കോട്  | പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പൊയ്‌നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

രാവിലെ 11.30 ഓടേയാണ് സംഭവം. വേണുഗോപാലും കുടുംബവും പൊയ്‌നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് പുകയുയരുന്നത് കണ്ട് കാര്‍ നിര്‍ത്തിയതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്.

ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അതേസമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.