Kerala
സര്‍ക്കാര്‍ സമ്മര്‍ദ്ദം തള്ളി ആശാ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്
മല്ലികാ സാരാഭായിക്കു നേരെയുണ്ടായ സമ്മര്‍ദ്ദം സങ്കടകരമെന്ന് സാറാ ജോസഫ്

തൃശ്ശൂര്‍ | ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് അവര്‍ സമരം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ സമ്മര്‍ദ്ദം വകവയ്ക്കാതെയാണ് കലാമണ്ഡലം വൈസ് ചാന്‍സലര്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് മല്ലിക സാരാഭായ് വെളിപ്പെടുത്തിയത്. ചാന്‍സിലറെന്നാല്‍ മിണ്ടാതിരിക്കണോ എന്ന ചോദ്യമുയര്‍ത്തിയ അവര്‍ ഫേസ്ബുക്കില്‍ പ്രതിഷേധം അറിയിച്ചിരുന്നു. മല്ലികാ സാരാഭായിക്കു നേരെയുണ്ടായ സമ്മര്‍ദ്ദം സങ്കടകരമെന്ന് സാറാ ജോസഫ് പ്രതികരിച്ചു.
ശൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാ സമരം എന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശമാരുടെ ആവശ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആശമാര്‍ സമരം നിര്‍ത്തി പോകണം. ഇതു രണ്ടും ഉണ്ടാകാത്ത കാലം പൊതു സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകും. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ല. സമരം ചെയ്യുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും സാറാ ജോസഫ് വ്യക്തമാക്കി.