Kerala
കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികള്‍ക്കെതിരെ നടപടി
സര്‍ക്കാരിനും ജയില്‍ വകുപ്പിനും ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 18 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ആലപ്പുഴ | കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികളെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ജനുവരിയില്‍ നടന്ന യോഗത്തെക്കുറിച്ച് സര്‍ക്കാരിനും ജയില്‍ വകുപ്പിനും ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 18 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
17 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരും അഞ്ച് അസി. പ്രിസണ്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കുമരകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുറി എടുത്ത് നല്‍കിയത്. ഒത്തുകൂടലിന്റെ ചിത്രങ്ങളും റിസോട്ടില്‍ താമസിച്ചതിന്റെ ബില്ലും പുറത്തുവന്നു.
എന്തിനാണ് ഇവര്‍ യോഗം ചേര്‍ന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകരായ 18 ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
സംസ്ഥാനത്ത വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ജനുവരി 17 ന് രാത്രിയാണ് കുമരകത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. പിറ്റേ ദിവസം രാവിലെ റിസോട്ടില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് കോട്ടയത്ത് തുടക്കമായിരിക്കുന്നുവെന്നും ഇനി വളര്‍ന്ന് കൊണ്ടേ ഇരിക്കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്.