Connect with us

Kerala

ഓംലെറ്റ് കിട്ടാന്‍ വൈകിയതിന് ദോശക്കട അടിച്ചു തകര്‍ത്തു

ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് പേര്‍ക്കും മര്‍ദ്ദനമേറ്റു

Published

|

Last Updated

കൊല്ലം | കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് കിട്ടാന്‍ വൈകിയതിന്
ദോശക്കട അടിച്ചുതകര്‍ത്തു. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘമാണ് കട അടിച്ചു തകര്‍ത്തത്. കൊല്ലം ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയാണ് സംഘം അടിച്ചു തകര്‍ത്തത്.

ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് പേര്‍ക്കും മര്‍ദ്ദനമേറ്റു. ഓംലെറ്റ് കിട്ടാന്‍ വൈകിയതാണ് പ്രകോപനത്തിന് കാരണമായത്.അക്രമി സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രസാദ് എന്നയാളാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.