Connect with us

injured youth died

നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ യുവാവ് മരിച്ചു

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച നിസ്സാമുദ്ദീനെ നാട്ടുകാര്‍ കീഴടക്കി ആശുപത്രിയില്‍ എത്തിച്ചിരുന്നു

Published

|

Last Updated

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ ലഹരിക്കിടെ നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമുദ്ദീന്‍ ആണ് മരിച്ചത്. ലഹരിക്ക് അടിമപ്പെട്ട ഇയാള്‍ പ്രദേശവാസിയായ സെയ്തലവിയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് നേരെയും ആക്രമണം നടത്തി്. അക്രമാസക്തനായ ഇയാളെ കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെ പരിക്കേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

 

---- facebook comment plugin here -----

Latest