Connect with us

security staff died

ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദേഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരായ വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദേഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പോലീസിനും വിവരം നല്‍കിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ആന്റണിയെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ പായയിലും അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയില്‍ വിഷം കഴിച്ചു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Latest