Connect with us

petrol pump theft

കളക്ഷന്‍ തുക മോഷ്ടിച്ചുകടന്ന പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം തിരുമല ആലപ്പുറം അനില്‍ കുമാറിനെ മലപ്പുറം കൊണ്ടോട്ടിയില്‍ വച്ചാണ് പിടികൂടിയത്

Published

|

Last Updated

പത്തനംതിട്ട |  കളക്ഷന്‍ തുക മോഷ്ടിച്ചുകടന്ന പെട്രോള്‍ പമ്പ് ജീവനക്കാരനെ കോയിപ്രം പോലീസ് പിടികൂടി. തിരുവനന്തപുരം തിരുമല ആലപ്പുറം ഈഴംകുഴി വീട്ടില്‍ അനില്‍ കുമാര്‍(25) ആണ് അറസ്റ്റിലായത്.

വെണ്ണിക്കുളം ഫ്യൂവല്‍സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായ പ്രതി, കഴിഞ്ഞമാസം 18 ന് ഉച്ചയ്ക്കാണ് കളക്ഷന്‍ തുകയായ 71,000 രൂപയുമായി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടത്. പമ്പ് ഉടമയുടെ പരാതിയില്‍ കേസെടുത്ത കോയിപ്രം പോലീസ് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപകമാ ക്കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇയാള്‍ മലയന്‍കീഴ്, ആലുവ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണ്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Latest