Connect with us

Kerala

ബൈക്കിന് സൈഡ് കൊടുത്തില്ല; കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടംഗ സംഘം അധ്യാപകനെയും കുടുംബത്തെയും ആക്രമിച്ചു

ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റു.

Published

|

Last Updated

മലപ്പുറം| കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നൗഫലിനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. തിരൂര്‍-ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് അക്രമികള്‍ ബൈക്കില്‍ ഇവരെ പിന്തുടരുകയായിരുന്നു. ഏഴ് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്.

നൗഫലും കുടുംബവും കാറില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുന്ന സമയത്തായിരുന്നു ആക്രമണം. നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ഷഹര്‍ബാനു, രണ്ട് മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റു. നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞു.

വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

 

 

 

 

Latest