Connect with us

Kerala

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസ് കസറ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

വെള്ളിയാഴ്ച അര്‍ധരാത്രി പറവണ്ണയില്‍ വെച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് റബീഹിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തിരൂര്‍| കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി ഓടിരക്ഷപ്പെട്ടു. പറവണ്ണ സ്വദേശി റബീഹ് ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി പോലീസ് ധരിപ്പിച്ച വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച അര്‍ധരാത്രി പറവണ്ണയില്‍ വെച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് റബീഹിനെ  പോലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനെയും റിമാന്‍ഡില്‍  കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയെയുമാണ് വൈദ്യപരിശോധനയ്ക്കായി പോലീസ്  ആശുപത്രിയില്‍ എത്തിച്ചത്.

ഇരുവരുടെയും കൈകളില്‍ വിലങ്ങ് ധരിപ്പിക്കുകയും പ്രതികളുടെ കൂടെ 3 പോലീസുകാരും ഉണ്ടായിരുന്നു . എന്നാല്‍ ആശുപത്രിയില്‍ കയറിയതും റബീഹ് വിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. കൂടെ പോലീസുകാരും ഓടിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. റബീഹിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest