iraq attack
ഇറാഖില്‍ ഭീകരാക്രമണം; 11 മരണം
ദിയാല പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഭീകരാക്രമണമുണ്ടായത്

ബാഗ്ദാദ് | ഇറാഖിലെ കിഴക്കന്‍ മേഖലയിലുള്ള ദിയാല പ്രവിശ്യയിയില്‍ ഭീകരാക്രമണം. 11 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദിയാല പ്രവിശ്യയിലെ അല്‍-റഷാദി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ സേനയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----