Kerala
പാലക്കാട് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അദ്ധ്യാപിക മരിച്ചു
മുണ്ടൂര്‍ ചെര്‍പ്പുളശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
പാലക്കാട്| കോങ്ങാട് മഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അദ്ധ്യാപിക മരിച്ചു. കുണ്ടളശേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അദ്ധ്യാപികയായ സുശീല (50) ആണ് മരിച്ചത്. മുണ്ടൂര്‍ ചെര്‍പ്പുളശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിക്കുകയും ബൈക്ക് റോഡിലൂടെ വരികയായിരുന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായ സുശീലയ്ക്ക് ഗുരുതര പരുക്കേറ്റു. ഉടന്‍തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----




