Connect with us

Kerala

മലപ്പുറം ചുങ്കത്തറയിൽ നവജാത ശിശു മരിച്ച നിലയില്‍

36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.

Published

|

Last Updated

നിലമ്പൂര്‍| മലപ്പുറത്ത് നവജാത ശിശു മരിച്ച നിലയില്‍. നിലമ്പൂര്‍ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനിലയില്‍ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍രെ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

---- facebook comment plugin here -----

Latest