Connect with us

National

ബെംഗളൂരുവില്‍ ടാക്‌സിയില്‍ പീഡനം; ഡ്രൈവര്‍ യുവതിയെ റോഡില്‍ ഉപേക്ഷിച്ചു

ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

Published

|

Last Updated

ബെംഗളൂരു| കര്‍ണാടകയില്‍ വീണ്ടും പീഡനം റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവില്‍ ടാക്‌സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് പരാതി. അക്രമത്തിന് ഇരയായ യുവതി ഹൊസൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി റോഡില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും സേവനം ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

 

Latest