Connect with us

Editors Pick

പുതിയ ടാറ്റ എയറിസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ അഞ്ച് വേരിയന്റുകൾ

Published

|

Last Updated

ന്യൂഡൽഹി | നാല് മീറ്ററിൽ താഴെ നീളമുള്ള പുതിയ എയറിസ് സെഡാൻ ടാറ്റ മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തുടനീളമുള്ള പ്രാദേശിക ഡീലർഷിപ്പുകളിൽ ഈ മോഡൽ എത്തിത്തുടങ്ങി. ഒരു ഡീലർഷിപ്പിൽ കണ്ടെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

ചിത്രങ്ങളിൽ കാണുന്ന ടാറ്റ എയറിസ് ഒരു സി എൻ ജിവേരിയന്റാണ്. പെട്രോൾ പതിപ്പിന് സമാനമായി സി.എൻ.ജി പതിപ്പും 5 സ്പീഡ് മാനുവൽ, എ.എം.ടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. സി എൻ ജി മോഡിൽ 74 bhp കരുത്തും 96 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനം, പെട്രോൾ മോഡിൽ 85 bhp കരുത്തും 113 Nm ടോർക്കും നൽകുന്നു. ഈ മോഡലിൽ ലഭ്യമായ 12 നിറങ്ങളിലൊന്നായ പ്രിസ്റ്റീൻ വൈറ്റ്, നിറത്തിലാണ് ഇവിടെയുള്ള ടാറ്റ എയറിസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ അഞ്ച് വേരിയന്റുകളും ലഭ്യമാണ്.

എയറിസിന്റെ പ്യുവർ പ്ലസ് വേരിയന്റിന്റെ പ്രധാന സവിശേഷതകളിൽ റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രില്ലും ബമ്പറുകളും, വീൽ കവറുകളോട് കൂടിയ 14 ഇഞ്ച് സ്റ്റീൽ വീലുകൾ, കറുത്ത ഒ ആർ വി എമ്മുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, കണക്റ്റഡ് ടെയിൽലൈറ്റുകൾ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ഷാർക്ക്-ഫിൻ ആന്റിന, പുതിയ ടു-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റോറേജോട് കൂടിയ ഫാബ്രിക് ആംറെസ്റ്റ്, ക്രൂയിസ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സെന്റർ കൺസോൾ, പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുന്നു.

Content Highlights:

The newly launched Tata Aeris sub-4 meter sedan has started arriving at local dealerships across India. Pictures reveal the Pure Plus CNG variant in Pristine White color options. It is equipped with an 8-inch touchscreen infotainment system, cruise control, digital instrument console, and offers both manual and AMT transmission choices.

Latest