Ongoing News
ട്രക്കുകള്‍ കൂട്ടിയിടിച്ചിച്ച് സഊദിയില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു
റഫയിലേക്ക് ദമാം റോഡിലൂടെ പോകുന്നതിനിടെയാണ് അപകടം
ജുബൈല്‍ | സഊദി കിഴക്കന്‍ പ്രവിശ്യയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുല്‍ ഹമീദ് (40) ആണ് മരിച്ചത്.
പ്രമുഖ കമ്പനിയില്‍ സെയില്‍സ്മാനായ ശാഹുല്‍ ഹമീദ്, ഹഫര്‍ അല്‍ ബാത്വിനില്‍ നിന്ന് റഫയിലേക്ക് ദമാം റോഡിലൂടെ ട്രക്കില്‍ ലോഡുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രക്ക് റോഡിലെ മഴനനവില്‍ തെന്നി മാറി ശാഹുല്‍ ഹമീദിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ശാഹുല്‍ ഹമീദിന്റെ വാഹനം നിയന്ത്രണം വിട്ട് അതിലൂടെ പോവുകയായിരുന്ന മറ്റൊരു വാഹനത്തില്‍ ചെന്നിടിച്ചു. ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.







