Connect with us

danial balaji

തമിഴ് സിനിമാ നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

ചെന്നൈ | തമിഴ് സിനിമാ നടന്‍ ഡാനിയേല്‍ ബാലാജി (48) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വസതിയില്‍ നടക്കും.1975ല്‍ ജനിച്ച ടി സി ബാലാജി എന്ന ഡാനിയല്‍ ബാലാജി നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചു. കമല്‍ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് മിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

 

Latest