Connect with us

Kozhikode

തംബുരു മ്യൂസിക് ലവേഴ്‌സ് ഓഫീസ് ഉദ്ഘാടനം

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

തംബുരു മ്യൂസിക് ലവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ, പുതിയ കെട്ടിടത്തിലെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ നിര്‍വഹിക്കുന്നു.

വേങ്ങേരി | തംബുരു മ്യൂസിക് ലവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ, പുതിയ കെട്ടിടത്തിലെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ നിര്‍വഹിച്ചു. തടമ്പാട്ടുതാഴത്ത് വേങ്ങേരി സര്‍വീസ് സഹകരണ ബേങ്കിന് സമീപത്തുള്ള അച്ചുതം ആര്‍ക്കേഡിലാണ് ഓഫീസ് തുറന്നത്.

ചടങ്ങില്‍ കോഗ്നിറ്റിവ് സ്‌കില്‍സ് മെന്റര്‍ ഡോ. യഹ്യാഖാന്‍ മുഖ്യാതിഥിയായി. നാടകകൃത്ത് സതീഷ് കെ സതീഷ്, സംഗീത സംവിധായകന്‍ പ്രദീപ് മലാപ്പറമ്പ്, ഹാര്‍മോണിസ്റ്റ് വിശ്വനാഥന്‍ വേങ്ങേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ യഹ്യാഖാന്‍ മേയറെ പൊന്നാടയണിയിച്ചു.

ചെയര്‍മാന്‍ സാദിക്ക് ചേലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശന്‍ നടുക്കണ്ടി സ്വാഗതവും ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.

 

Latest