Connect with us

Kasargod

താജുശ്ശരീഅ ഉറൂസ് മറ്റന്നാള്‍ സമാപിക്കും

ശനിയാഴ്ച നടക്കുന്ന സമാപന പൊതു സമ്മേളനം (നിഹായ) ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും

Published

|

Last Updated

ഷിറിയ | സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും ഖാസിയും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായിരുന്ന ഷിറിയ അലിക്കുഞ്ഞി ഉസ്താദ് മഖാം ഉറൂസ് അന്നദാനത്തോടെ ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച നടക്കുന്ന സമാപന പൊതു സമ്മേളനം (നിഹായ) ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ഉപാദ്ധ്യക്ഷന്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.

സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം പ്രാര്‍ത്ഥന നടത്തും. ഖാസി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി അനുഗ്രഹ പ്രഭാഷണവും സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും.

മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം പോക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ത്വാഹ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, ലത്തീഫ് സഅദി ശിമോഗ പ്രസംഗിക്കും.

ഇബ്രാഹീം ഫൈസി ഉദ്യാവരം, അബ്ദുല്‍ റഹ്മാന്‍ നിസാമി, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുല്‍ റഹീം ചെരുമ്പ, ലണ്ടന്‍ മുഹമ്മദ് ഹാജി, ഹനീഫ് ഹാജി അടുക്കം, ഡി എം കെ മുഹമ്മദ് സംബന്ധിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറയും.

 

---- facebook comment plugin here -----

Latest