Connect with us

Ongoing News

ടി ട്വന്റി: ഇന്ത്യക്ക് തോല്‍വി

നാല് റണ്‍സിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ട്രിനിഡാഡ് | വെസ്റ്റിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യക്ക് തോല്‍വി. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കേ 145 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ.

22 പന്തില്‍ 39 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 21ല്‍ 21ഉം ഹാര്‍ദിക് പാണ്ഡ്യ 19ല്‍ 19ഉം റണ്‍സ് നേടി. വിന്‍സീസ് ബൗളിംഗ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്കോയ്, റൊമാരിയോ ഷെഫേഡ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ്, നായകന്‍ റോവ്മാന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും മികവിലാണ് 149ല്‍ എത്തിയത്. പവല്‍ 32 പന്തില്‍ 48 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 34 പന്ത് നേരിട്ട പൂരന്‍ 41ല്‍ എത്തി. ബ്രാന്‍ഡന്‍ കിങ് 19ല്‍ 28 റണ്‍സ് നേടി.

ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് സിംഗും യുസ്വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റെടുത്തു.