Connect with us

sys platoon rally

യുവജനക്കരുത്തിന്റെ വിളംബരമായി  എസ് വൈ എസ്  പ്ലാറ്റിയൂണ്‍ അസംബ്ലി 

ഏക സിവില്‍ കോഡും സി എ എയും നടപ്പിലാക്കുന്നതിനെതിരെ പ്രകടനത്തില്‍ ശബ്ദമുയര്‍ന്നു. 

Published

|

Last Updated

മലപ്പുറം | ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍  എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ  പ്ലാറ്റിയൂണ്‍ അസംബ്ലി യുവജനക്കരുത്തിന്റെ വിളംബരമായി. എസ് വൈ എസ് 70ാം  വാര്‍ഷികത്തിന്റെ ഭാഗമായി രൂപീകരിച്ച പ്ലാറ്റിയൂണ്‍ സന്നദ്ധ സംഘത്തിന്റെ റാലി യുവജന പ്രവാഹമായി.

കോഴിക്കോട് റോഡില്‍ മഅദിന്‍  ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി കോട്ടപ്പടി കുന്നുമ്മല്‍ നഗരിയിലൂടെ വാരിയന്‍കുന്നത്ത് കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു. ഏക സിവില്‍ കോഡും സി എ എയും നടപ്പിലാക്കുന്നതിനെതിരെ പ്രകടനത്തില്‍ ശബ്ദമുയര്‍ന്നു.  നഗരിയില്‍ വിപ്ലവഗാനവും മുദ്രാവാ ക്യവും ജനശ്രദ്ധ പിടിച്ചു പറ്റി.

റാലിക്ക് ജില്ലാ നേതാക്കളായ  ടി മുഈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, ടി സിദ്ദീഖ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, എം ദുല്‍ഫുഖാര്‍ സഖാഫി, പി യൂസുഫ് സഅദി, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി കെ എം ഫാറൂഖ്, പി ടി നജീബ്, ഡോ.എം അബ്ദു റഹ്മാന്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി മുഈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.  സംസ്ഥാന ഭാരവാഹികളായ എം റഹ്മത്തുള്ള സഖാഫി, എം അബൂബക്കര്‍ പടിക്കല്‍, സി കെ സക്കീര്‍, സി കെ എം ഫാറൂഖ് എന്നിവര്‍  പ്രമേയ പ്രഭാഷണം നടത്തി. എ പി ബശീര്‍ ചെല്ലക്കൊടി, അസൈനാര്‍ സഖാഫി, അബ്ദു റഹീം കരുവള്ളി,  അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, പി പി മുജീബ് റഹ്മാന്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അനസ് കാരിപറമ്പ്  സംസാരിച്ചു.

ഫോട്ടോ: എസ് വൈ എസ് ഈസ്റ്റ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്ലാറ്റിയൂണ്‍ റാലി