Malappuram
എസ് വൈ എസ് സ്ഥാപക ദിനം നാളെ; മലപ്പുറത്ത് വിപുലമായ പരിപാടികൾ
അറുപത്തിയൊൻപതാം സ്ഥാപക ദിനത്തിന്റെ ഭാഗമായി വിവിധ സാന്ത്വന ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്
മലപ്പുറം | സമസ്ത കേരള സുന്നി യുവജന സംഘം ( എസ്.വൈ.എസ്) സ്ഥാപക ദിനമായ ഏപ്രിൽ 24ന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ വിപുലമായ പരപാടികൾ സംഘടിപ്പിക്കുന്നു. അറുപത്തിയൊൻപതാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 750 യൂണിറ്റുകളിൽ പതാക ഉയർത്തൽ, “പൊരുത്തം തേടി” എന്ന പേരിൽ മുൻകാല നേതാക്കളെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തൽ , ലഘുലേഖ വിതരണം തുടങ്ങി വിവിധ സാന്ത്വന ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
“പൊരുത്തം തേടി” പദ്ധതിയുടെ ഉദ്ഘാടനം എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡണ്ടും സമസ്ത സെക്രട്ടറിയുമായ പൊൻമള അബ്ദുൽഖാദർ മുസ്‌ലിയാർ നിർവ്വഹിച്ചു. ജില്ലാ ഭാരവാഹികളായ സയ്യിദ് മുർതള ശിഹാബ് സഖാഫി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, അബ്ദു റഹീം കരുവള്ളി, പി.പി.മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.







