Connect with us

Malappuram

എസ് വൈ എസ്  എമർജിംഗ് സംഗമം വെള്ളിയാഴ്ച

മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്

Published

|

Last Updated

മലപ്പുറം | എസ് വൈ എസ്  മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കിൾ കൺട്രോളർമാർക്കു വേണ്ടി സംഘടിപ്പിക്കുന്ന ശില്പശാല  എമർജിംഗ്  വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4.30 മുതൽ  മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം ജില്ലാ പ്രസിഡണ്ട് ടി മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി സയ്യിദ് മർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിക്കും. ഘടക ശാക്തീകരണം, ഇഫക്ടീവ് ലീഡർ എന്നീ വിഷയങ്ങൾ യഥാക്രമം സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ്, പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ഡോ. എ പി അബ്ദുല്ലകുട്ടി എന്നിവർ  അവതരിപ്പിക്കും.
ജില്ലാ ജനറൽ സെക്രട്ടറി സി കെ ശക്കീർ ആമുഖ പ്രഭാഷണം നടത്തും. ഭാരവാഹികളായ ടി സിദ്ദീഖ് സഖാഫി, പി പി മുജീബ് റഹ്മാൻ, പി ടി നജീബ്, സി കെ എം ഫാറൂഖ്, കെ സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പ്രൊഫ. എം അബ്ദു റഹ്‌മാൻ എന്നിവർ  സംസാരിക്കും.

Latest