Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിഭാ സംഗമം ഏപ്രില്‍ 28ന്

കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍ ഔദ്യോഗിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള ജനറല്‍, ഇംഗ്ലീഷ് മീഡിയം മദ്രസകളില്‍ ഈ വര്‍ഷം നടത്തിയ പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കുകളും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത കുട്ടികളുടെ ക്ലാസ് അധ്യാപകര്‍ക്കും നല്‍കുന്ന ആദരം ‘പ്രതിഭാ പുരസ്‌കാരം 2026 ‘ ഏപ്രില്‍ 28ന് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും. കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, വയനാട്, നീലഗിരി എന്നീ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ക്ലാസ് അധ്യാപകര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍ ഔദ്യോഗിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

മദ്രസകളിലെ 5, 7, 10, 12 ക്ലാസുകളിലാണ് പൊതു പരീക്ഷ നടക്കുന്നത്. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. അവരില്‍നിന്ന് 100% മാര്‍ക്ക് നേടിയ മലപ്പുറം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളവര്‍ക്കാണ് ക്യാഷ് അവാര്‍ഡും അഭിനന്ദന പത്രവും ഗോള്‍ഡ് മെഡലും നല്‍കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് മറ്റൊരു വേദിയില്‍ വച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.

വേദിയില്‍ വച്ച് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമുള്ള മെമെന്റോകളും വിതരണം ചെയ്യും.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സെക്രട്ടറി പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മാനേജര്‍ സിപി സൈതലവി മാസ്റ്റര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫസര്‍ കെ എം എ റഹീം സാഹിബ്, ഇ.യാഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

 

 

---- facebook comment plugin here -----

Latest