rain
വേനല്‍മഴ ഇന്നും
മഴക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം | സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്നലെ കൊച്ചി 1.8 മി.മീ, കോട്ടയം 1.6 മി.മീ, പാലക്കാട് 5.4 മി.മീ, പുനലൂര്‍ 1.7 മി.മീ മഴ ലഭിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







