Connect with us

Palakkad

കൂൺ കൃഷിയിൽ പരിശീലനം നൽകി വിദ്യാർഥികൾ

മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷിയെന്ന് വിദ്യാർഥികൾ കർഷകരെ ബോധ്യപ്പെടുത്തി

Published

|

Last Updated

കോയമ്പത്തൂർ | റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കൂൺ കൃഷിയെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷിയെന്ന് വിദ്യാർഥികൾ കർഷകരെ ബോധ്യപ്പെടുത്തി.

കൂൺ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും അതിൻ്റെ ഗുണങ്ങളെ കുറിച്ചും വിദ്യാർഥികൾ കർഷകർക്ക് വിശദീകരിച്ചുകൊടുത്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Latest