Connect with us

International

തീവ്രവലതുപക്ഷത്തിനെതിരെ വിദ്യാർഥി-അവകാശ സംഘടനകൾ തെരുവിൽ

‘വലതുപക്ഷത്തിനെതിരെ ബാലറ്റിലും തെരുവിലും അണിചേരുക’ എന്ന ബാനറോടെയാണ് പ്രതിഷേധ റാലി നടന്നത്

Published

|

Last Updated

പാരീസ് | വരാനിരിക്കുന്ന ഫ്രഞ്ച് പാർലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യൂറോപ്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നാഷനൽ റാലി (ആർ എൻ) മുന്നേറ്റത്തിൽ പ്രതിഷേധിച്ച് പാരീസ് അടക്കം ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ തെരുവിലിറങ്ങി ജനം.

കഴിഞ്ഞയാഴ്ച യൂറോപ്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഫ്രാൻസിൽ തീവ്രവലതുപക്ഷ വിഭാഗം വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇതിനെതിരെ വിദ്യാർഥി പ്രസ്ഥാനങ്ങളും അവകാശ സംഘടനകളും തെരുവിലിറങ്ങിയിരിക്കുകയാണ്. കുടിയേറ്റവിരുദ്ധ സമീപനമാണ് തീവ്രവലതുപക്ഷത്തിന്റേതെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും വിദ്യാർഥി, അവകാശ സംഘടനകൾ ആവശ്യപ്പെട്ടു. ‘വലതുപക്ഷത്തിനെതിരെ ബാലറ്റിലും തെരുവിലും അണിചേരുക’ എന്ന ബാനറോടെയാണ് പ്രതിഷേധ റാലി നടന്നത്.

കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലിമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് അടുത്ത മാസം ഏഴിനും നടക്കും. യൂറോപ്യൻ യൂനിയൻ തിരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെയാണ് വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയത്. രാജ്യത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോൺ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റെനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്.

തീവ്രവലതുപക്ഷത്തിനെതിരെ മാഴ്‌സില്ലെ, തുലൂസ്, ലിയോൺ, ലില്ലി തുടങ്ങിയ നഗരങ്ങളിലായി 150ലധികം റാലികൾ പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest