National
ഡല്‍ഹി മെട്രോ സര്‍വീസുകളില്‍ കര്‍ശന നിയന്ത്രണം; 45 സ്റ്റേഷനുകള്‍ രാത്രി 10 വരെ അടച്ചിടും
ഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെയുള്ള മറ്റ് പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമായിരിക്കും
ന്യൂഡല്‍ഹി | സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മെട്രോയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി. വിവിധ ഇടങ്ങളിലെ പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്ത് 45 പ്രധാന മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാത്രി 10 വരെ അടച്ചിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
ഈ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറത്തേക്കുള്ള വഴികളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെയുള്ള മറ്റ് പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
രാത്രി 10ന് ശേഷം സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം പുനഃപരിശോധിച്ച ശേഷമാകും സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതിനാല്‍ യാത്രക്കാര്‍ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlights: Delhi Metro Rail Corporation has extended restrictions across 45 key stations until 10 PM following directives from security agencies. Passenger entry and exit remain closed at these locations, though interchange facilities are functioning. Officials advised commuters to plan travel accordingly.




