Connect with us

Kerala

വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം

ട്യൂഷന്‍ സെന്ററില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് കുട്ടി അക്രമത്തിനിരയായത്.

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂര മര്‍ദനത്തിനിരയാക്കി. പോത്തന്‍കോടാണ് പത്താംക്ലാസുകാരനെ മൂന്നോളം സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ കുട്ടിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുത്തു.തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ബിന്ദു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ട്യൂഷന്‍ സെന്ററില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് കുട്ടി അക്രമത്തിനിരയായത്. മര്‍ദിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വീണ്ടും മര്‍ദിക്കുമെന്ന് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ അമ്മ  പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെയും അമ്മയുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest