Connect with us

Techno

ഓഹരികള്‍ ഇടിയുന്നു; നെറ്റ്ഫ്‌ലിക്‌സ് ചില രാജ്യങ്ങളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില പകുതിയായി കുറയ്ക്കും

കടുത്ത മത്സരത്തിനും ഉപഭോക്തൃ ചെലവുകള്‍ക്കും ഇടയില്‍ വരിക്കാരുടെ വളര്‍ച്ച നിലനിര്‍ത്താനാണ് നെറ്റ്ഫ്‌ലിക്‌സിന്റ ഇത്തരത്തിലൊരു നീക്കം

Published

|

Last Updated

കാലിഫോര്‍ണിയ|ചില രാജ്യങ്ങളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പകുതിയായി കുറയ്ക്കാനൊരുങ്ങുകയാണ്‌ നെറ്റ്ഫിലിക്‌സ്. കടുത്ത മത്സരത്തിനും ഉപഭോക്തൃ ചെലവുകള്‍ക്കും ഇടയില്‍ വരിക്കാരുടെ വളര്‍ച്ച നിലനിര്‍ത്താനാണ് നെറ്റ്ഫ്‌ലിക്‌സിന്റ ഇത്തരത്തിലൊരു നീക്കം. നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരിയില്‍ ഇപ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്താല്‍ ഉപഭോക്താക്കള്‍ ചെലവ് ചുരുക്കുകയും ചെയ്യുന്നു. ഇത് കമ്പനികളെ അവരുടെ തന്ത്രങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റ്, സബ്-സഹാറന്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിലാണ് വില കുറച്ചത്. 190ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ലിക്‌സ്, യുഎസിലെയും കാനഡയിലെയും വിപണികള്‍ സമ്പൂര്‍ണ്ണമാക്കുന്നതിനാല്‍ പുതിയ മേഖലകളിലും അതിന്റെ പങ്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്.

 

Latest