Kozhikode
എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലൈ ഒമ്പത് മുതല്‍ പേരാമ്പ്രയില്‍
കൗമാരമേളയുടെ സംഘാടക സമിതി രൂപവത്കരണവും പ്രഖ്യാപനവും പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു.
എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനം പേരാമ്പ്രയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
പേരാമ്പ്ര | മുപ്പത്തിമൂന്നാമത് എഡിഷന്‍ എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലൈ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ പേരാമ്പ്രയില്‍ നടക്കും. നോര്‍ത്ത് ജില്ലയിലെ ഏഴ് ഡിവിഷനുകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കൗമാരമേളയുടെ സംഘാടക സമിതി രൂപവത്കരണവും പ്രഖ്യാപനവും പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനവും പ്രഖ്യാപനവും നിര്‍വ്വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി നാദാപുരം മുഖ്യപ്രഭാഷണം നടത്തി.
ബഷീര്‍ സഖാഫി കൈപ്രം, സയ്യിദ് എസ് പി എച്ച് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, അബ്ദുറഷീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, യൂസഫ് മുസ്‌ലിയാര്‍ കൂരാച്ചുണ്ട്, സയ്യിദ് ഫള്ല്‍ അഹ്‌സനി, ഖാസിം ഹാജി നൊച്ചാട്, ശഫീഖ് നൂറാനി നാദാപുരം, മുജീബ് സുറൈജി കൊയിലാണ്ടി, അഡ്വ: വി പി കെ ഉമറലി വടകര, ജുനൈദ് സഖാഫി പ്രസംഗിച്ചു.
ഭാരവാഹികള്‍: ചെയര്‍മാന്‍- കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, വൈസ് ചെയര്‍മാന്മാര്‍- ഖാസിം ഹാജി നൊച്ചാട്, അബ്ദുറസാഖ് ബദവി, യൂസുഫ് മുസ്‌ലിയാര്‍, ശംസുദ്ധീന്‍ നിസാമി, സി പി മുഹമ്മദലി കക്കാട്. ജനറല്‍ കണ്‍വീനര്‍- വി സി സാജിദ് നൊച്ചാട്. വര്‍ക്കിംഗ് കണ്‍വീനര്‍- സജീര്‍ വാളൂര്‍. കണ്‍വീനര്‍മാര്‍- ബഷീര്‍ കുട്ടമ്പത്ത്, അബ്ദുല്‍ ലത്തീഫ് വാളൂര്‍, സിദ്ധീഖ് സഖാഫി കൈപ്പുറം, യഹിയ അന്‍വര്‍ കരുവണ്ണൂര്‍. ഫിനാന്‍സ് കണ്‍വീനര്‍- എസ് പി എച്ച് ജഅഫര്‍ സാദിഖ് തങ്ങള്‍.


