Connect with us

ssf

എസ് എസ് എഫ് കോഴിക്കോട് ജില്ലാ അദ്കിയ മുസാബക സമാപിച്ചു

കുറ്റ്യാടി സിറാജുല്‍ ഹുദാ ക്യാമ്പസില്‍ വെച്ച് നടന്ന മത്സരത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ മത്സരിച്ചു

Published

|

Last Updated

കോഴിക്കോട് | സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അദ്കിയ മുസാബകയും മിന്‍ഹാജുല്‍ ആബിദീന്‍ കിതാബ് ടെസ്റ്റും സമാപിച്ചു. കുറ്റ്യാടി സിറാജുല്‍ ഹുദാ ക്യാമ്പസില്‍ വെച്ച് നടന്ന മത്സരത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ മത്സരിച്ചു.

എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് സഖാഫി ഏലംകുളം വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ജാബിര്‍ അഹ്ദല്‍ കായലം വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. സുഹാജ് സഖാഫി,അസ്ലം സിദ്ധീഖി, മുഹമ്മദലി നൂറാനി സംബന്ധിച്ചു. ഹകീം സിദ്ധീഖി പോര്‍ങ്ങോട്ടൂര്‍ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.

വിജയികള്‍: അദ്കിയ മുസാബഖ:
ഒന്നാം സ്ഥാനം: മുഹമ്മദ് സിനാന്‍ കെ പി (മദീനതുന്നൂര്‍, പൂനൂര്‍), ണ്ടാം സ്ഥാനം: മുഹമ്മദ് ഉബയ്യ് (ഹിദായ ക്യു ഷോര്‍, പാലാഴി), മൂന്നാം സ്ഥാനം: മുഹമ്മദ് സിനാന്‍ എം പി(മദീനതുന്നൂര്‍, പൂനൂര്‍)
മിന്‍ഹാജുല്‍ ആബിദീന്‍ കിതാബ് ടെസ്റ്റ്:
ഒന്നാം സ്ഥാനം:നജ്മുസ്വബാഹ് (വിറാസ്, നോളേജ് സിറ്റി), രണ്ടാം സ്ഥാനം: ജമാലുദ്ദീന്‍ അബ്ദുല്‍ ഹമീദ് (മദീനതുന്നൂര്‍, പൂനൂര്‍), മൂന്നാം സ്ഥാനം:സ്വബീഹ് ഉമര്‍(മദീനതുന്നൂര്‍, പൂനൂര്‍)

ഫോട്ടോ: അദ്കിയ മുസാബഖ സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

 

Latest