Kozhikode
എസ് പി സി പാസിംഗ് ഔട്ട് പരേഡ്: മര്‍കസ് ബോയ്‌സ് സ്‌കൂള്‍ മികച്ച പ്ലാറ്റൂണ്‍
പരേഡില്‍ റൂറല്‍ പരിധിയിലെ 18 സ്‌കൂളുകളാണ് പങ്കെടുത്തത്

കുന്ദമംഗലം | കോഴിക്കോട് റൂറല്‍ പരിധിയിലെ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഏറ്റവും മികച്ച പ്ലാറ്റൂണായി കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജെ ഡി ടി ഇസ്ലാം ഗ്രൗണ്ടില്‍ വെച്ച് നടന്ന പരേഡില്‍ റൂറല്‍ പരിധിയിലെ 18 സ്‌കൂളുകളാണ് പങ്കെടുത്തത്. മുഹമ്മദ് അന്‍സഫാണ് മര്‍കസ് ബോയ്‌സ് സ്‌കൂള്‍ പ്ലാറ്റൂണ്‍ നയിച്ചത്. ചടങ്ങില്‍ സിറ്റി പോലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണ മര്‍കസ് ടീമിന് ഉപഹാരം നല്‍കി. സി പി ഒമാരായ ഇസ്ഹാഖലി, ശഫീഖ് കോട്ടിയേരി എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
ജേതാക്കള്‍ക്ക് മര്‍കസില്‍ നല്‍കിയ സ്വീകരണത്തില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി അബ്ദുന്നാസര്‍, പി ടി എ പ്രസിഡന്റ് ശമീം കെ കെ സംബന്ധിച്ചു.