Kerala
ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുകേട്ടാലോ സംസാരിച്ചാലോ കനത്ത പിഴ
ഉച്ചത്തില്‍ പാട്ടുവെക്കുന്നവരില് നിന്നും സംസാരിക്കുന്നവരില്‍ നിന്നും 1,000 രൂപ പിഴ ഈടാക്കുമെന്നും സതേണ്‍ റെയില്‍വേ സര്‍ക്കുലറില്‍ പറയുന്നു
തിരുവനന്തപുരം | ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടാലോ സംസാരിച്ചാലോ കനത്ത പിഴ ഈടാക്കുമെന്ന് സതേണ്‍ റെയില്‍വേ. ആയിരം രൂപ പിഴ മുതല്‍ തടവ് വരെ ശിക്ഷ ലഭിക്കുമെന്നാണ് സതേണ്‍ റെയില്‍വേയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഉച്ചത്തില്‍ പാട്ടുവെക്കുന്നവരില് നിന്നും സംസാരിക്കുന്നവരില്‍ നിന്നും 1,000 രൂപ പിഴ ഈടാക്കും.
ട്രെയിന്‍ കോച്ചുകളില്‍ നിന്ന് മാത്രമല്ല റെയില്‍വേയുടെ പരിസരത്ത് നിന്ന് പോലും ഇവരെ പുറത്താക്കുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 5,000 രൂപ വരെ പിഴയും ഈടാക്കും.യാത്രക്കാരുടെ സമാധാനത്തെയും സഞ്ചാരത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാന്‍ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സര്‍വീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിലവിലുള്ള നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും. ഈ മാതൃകയാണ് സതേണ്‍ റെയില്‍വേ പിന്തുടരുന്നത്.
Content Highlights:
Southern Railway warned passengers against playing loud music or speaking loudly on phones, imposing fines up to Rs 1,000 or eviction. Repeat offenders face up to six months imprisonment and a fine of Rs 5,000. The rules mirror existing Metro Rail disturbance regulations.



