Business
TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് കൂടിയത് 280 രൂപ
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്‍ന്നത്(Today’s Gold Rate). ഇതോടെ ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
ഒക്ടോബര്‍ 16ലെ വിലയായ 1,08,120 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. ഒക്ടോബര്‍ 10ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4180 ഡോളറിലെത്തി. 20 ഡോളറിന്റെ വര്‍ധനവുണ്ട്. വെള്ളി ഒന്നര ശതമാനത്തോളം വില ഉയര്‍ന്ന് 57.69 ഡോളറിലെത്തി.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സ്വര്‍ണവിലയില്‍ നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഈ സാഹചര്യത്തില്‍, സാമ്പത്തിക അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കേണ്ട അവസാനത്തെ പടിയായിട്ടേ സ്വര്‍ണ വായ്പയെ കാണാവൂ. നിലവിലെ gold price today വില നിലവാരവും gold price analysis ട്രെൻഡുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം loan against gold എടുക്കുന്നതിന് മുന്നോട്ട് പോവുക. പെട്ടെന്ന് ഒരു decision എടുക്കുന്നതിന് മുമ്പ് today gold rate കൃത്യമായി പരിശോധിച്ച്, gold loan apply ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുക.
Content Highlights: Gold prices in Kerala witnessed an increase today, with 22-carat gold going up by 35 rupees per gram and 280 rupees per pavan. The current market rate stands at 13,570 rupees per gram and 1,08,560 rupees per pavan. This upward trend is driven by fluctuating international bullion market conditions and rising global ounce rates.



