Connect with us

Kerala

കോവളത്ത് സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; അന്തര്‍ സംസ്ഥാന റാക്കറ്റ് പ്രവര്‍ത്തിച്ചതായി സൂചന, എസ് ഐ ടി രൂപീകരിച്ചു

സ്പാ ഉടമകളായ സജിത്ത് കുമാര്‍, നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപ്പട്ടിക നീളുമെന്ന സൂചന വന്നതോടെ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പാരേഡ് നടത്തും

Published

|

Last Updated

സ്പാ ഉടമകളായ സജിത്ത് കുമാര്‍, നിശാന്ത്

തിരുവനന്തപുരം | കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്പാ പീഡനത്തില്‍ അന്തര്‍ സംസ്ഥാന റാക്കറ്റ് പ്രവര്‍ത്തിച്ചതായും സൂചനയുണ്ട്. രണ്ട് സ്പാ ഉടമകള്‍ അറസ്റ്റിലായിട്ടുണ്ട്. സ്പാ ഉടമകളായ സജിത്ത് കുമാര്‍, നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

സ്പായില്‍ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ അന്വേഷണത്തിനായി എസ് ഐ ടി രൂപീകരിച്ചു. സൈബര്‍ വിദഗ്ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പാ കേസില്‍ പ്രതിപ്പട്ടിക നീളുമെന്ന സൂചന വന്നതോടെ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പാരേഡ് നടത്തും. ചെന്നൈയിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം. കുട്ടിയെ പണം കൈപ്പറ്റി കൈമാറിയ ഇളയമ്മ തന്നെയാണ് കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയതും.

സ്പായിലെ മലയാളിയായ ജീവനക്കാരനാണ് ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത് നെയ്യാര്‍ സ്വദേശിയാണ്. പെണ്‍കുട്ടിയുടെ കുട്ടികാലത്തേ അച്ഛനും അമ്മയും മരിച്ച് പോയി. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. കേസില്‍ ആന്ധ്രയില്‍ നിന്ന് പിടിയിലായ പെണ്‍കുട്ടിയുടെ ഇളയമ്മ നാഗലക്ഷി, ഭര്‍ത്താവ് ഗോപി എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെല്‍ത് ഇന്‍സ്പെക്ടരുടെ പങ്കിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് ഈ സ്പാകളില്‍ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദര്‍ശകനുമാണ്.

കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കള്‍ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടര്‍ന്ന് വിവിധ സ്പാകളില്‍ നിര്‍ത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്.

ContentHighlights:
An SIT has been formed to investigate the sexual abuse of a 16-year-old Andhra girl at a Kovalam spa, revealing an interstate racket. The victim’s aunt and uncle were arrested, and a health inspector is under scrutiny for benami connections.

 

---- facebook comment plugin here -----

Latest