Editors Pick
മൈക്രോ പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ...
പേപ്പര്‍ കോട്ടഡ് പ്ലാസ്റ്റിക്ക് പാക്കേജിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഗ്ലാസ് ജാറുകളിലോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ ചായം പൂശാത്ത സെറാമിക് പാത്രങ്ങളിലോ ഭക്ഷണം സൂക്ഷിക്കുന്നത് ദീർഘകാല പ്ലാസ്റ്റിക് എക്സ്പോഷർ കുറയ്ക്കാന്‍ സഹായകമാണ്.
അഞ്ച് മില്ലിമീറ്ററിൽ താഴെ വീതിയുള്ള ചെറിയ പ്ലാസ്റ്റിക് കണികകളായ മൈക്രോപ്ലാസ്റ്റിക്സ്, ദൈനംദിന ഭക്ഷണത്തിലൂടെയും , വെള്ളക്കുപ്പികളിലൂടേയും ഉപ്പ് പാക്കറ്റുകളിലൂടേയും പുതിയ പഴങ്ങളിലൂടെ പോലും നിശബ്ദമായി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് എന്ന ദുരിതം ഒരു വിദൂര പാരിസ്ഥിതിക ആശങ്കയായി തുടങ്ങി ഇപ്പോൾ ഏറെ മനുഷ്യരുടെ വ്യക്തിപരമായ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു.
കണ്ണിന് അദൃശ്യമായ ഈ പ്ലാസ്റ്റിക് ശകലങ്ങൾ ശരീരത്തിൽ പ്രവേശിച്ച് കൂടുതൽ കാലം നിലനിൽക്കും. അതിഭീകരമായ ഈ ഭീഷണിക്കെതിരേ പുതിയ പരിഹാരങ്ങള്‍ ആരായേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നും മൈക്രോപ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനുള്ള ചില ഫലപ്രദമായ വഴികൾ നോക്കാം.
മിക്ക ഭക്ഷണസാധനങ്ങളും കഴിക്കുന്നതിനുമുമ്പ് നാം ടാപ്പ് വെള്ളത്തിനടിയിൽ വെച്ചു കഴുകി ശുദ്ധമാക്കുന്നു. എന്നാൽ വെള്ളത്തിൽ തന്നെ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെങ്കിൽ, അതിനെന്താണ് പരിഹാരം ?
ടാപ്പ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാമെന്ന് പലരും വിശ്വസിക്കുന്നു.എന്നാൽ സത്യം അതല്ല, തിളപ്പിക്കുന്നതിലൂടെ പ്ലാസ്റ്റിക് കണങ്ങളെ നശിപ്പിക്കാനാവില്ല, ബാക്ടീരിയകളെ മാത്രമേ കൊല്ലാനാവൂ. വാസ്തവത്തിൽ, തിളപ്പിക്കുന്നതിലൂടെ വലിയ പ്ലാസ്റ്റിക്ക് കണികകളെ ചെറുതും കൂടുതൽ ദൃഢവും അപകടകരവുമായ കണികകളാക്കി വിഘടിപ്പിക്കാമെന്നേയുള്ളു. കൂടുതൽ ഫലപ്രദമായ ഒരു രീതി, പഴങ്ങളും പച്ചക്കറികളും ബേക്കിംഗ് സോഡയും ഫിൽട്ടർ ചെയ്ത വെള്ളവും ചേർന്ന ലായനിയിൽ ഏകദേശം 10–15 മിനിറ്റ് മുക്കിവയ്ക്കുക എന്നതാണ്. കീടനാശിനി അവശിഷ്ടങ്ങളും പൊടിയിൽ കുടുങ്ങിയ മൈക്രോപ്ലാസ്റ്റിക്സും ഉൾപ്പെടെയുള്ള ഉപരിതല മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ സഹായിക്കും.ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിച്ച് വീണ്ടും കഴുകുന്നത് കൂടുതല്‍ ഫലം ഉറപ്പാക്കുന്നു. ഇതിനകം തന്നെ ഉൽപ്പന്നത്തിനുള്ളില്‍ കുടിയേറിയ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യില്ലെങ്കിലും ഇത് നല്ല ഒരു ചുവടുവയ്പ്പാണ്.
പേപ്പര്‍ കോട്ടഡ് പ്ലാസ്റ്റിക്ക് പാക്കേജിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഗ്ലാസ് ജാറുകളിലോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ ചായം പൂശാത്ത സെറാമിക് പാത്രങ്ങളിലോ ഭക്ഷണം സൂക്ഷിക്കുന്നത് ദീർഘകാല പ്ലാസ്റ്റിക് എക്സ്പോഷർ കുറയ്ക്കാന്‍ സഹായകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വീണ്ടും ചൂടാക്കുന്നത് പ്ലാസ്റ്റിക് കുടിയേറ്റം വേഗത്തിലാക്കുന്നു അതിലൂടെ ശരീരത്തിലെ പ്ലാസ്റ്റിക് നിക്ഷേപം അതിവേഗം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
പതിവായി കുടിക്കുന്ന ജ്യൂസുകളിലൂടെയോ സപ്ലിമെന്റുകളിലൂടെയോ “മൈക്രോപ്ലാസ്റ്റിക് ഡീടോക്സ്” ചെയ്യണമെന്ന് ചിലർ വാദിക്കുന്നു.എന്നാൽ ശരീരത്തിന് മൈക്രോപ്ലാസ്റ്റിക്കുകളെ ആ രീതിയിൽ “പുറന്തള്ളാൻ” കഴിയുമെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല.
പകരം, കൂടുതല്‍ ഫൈബർ അടങ്ങിയ ഭക്ഷണക്രമം നിലനിർത്തുന്നത് മെച്ചപ്പെട്ട ദഹന പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.ഇത് സ്വാഭാവികമായും പ്ലാസ്റ്റിക് കണങ്ങളെ കൂടുതൽ ഫലപ്രദമായി വിസര്‍ജ്ജ്യത്തോടൊപ്പം ഒഴിവാക്കും.എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക് കേടുപാടുകൾ കൈകാര്യം ചെയ്യുന്നതിൽ ഗട്ട് മൈക്രോബയോം ഒരു പങ്ക് വഹിക്കുന്നു എന്നാണ് – അതായത് പുളിപ്പിച്ച പച്ചക്കറികൾ, തൈര്, തവിടുപൊടി തുടങ്ങിയ ഭക്ഷണങ്ങൾ പരോക്ഷമായി മൈക്രോപ്ലാസ്റ്റിക്ക് പ്രതിരോധം നൽകുന്നു.
വിരോധാഭാസമെന്നു പറയട്ടെ, കുപ്പിവെള്ളത്തിൽ പലപ്പോഴും ടാപ്പ് വെള്ളത്തിലുള്ളതിനേക്കാൾ കൂടുതൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇത് കുപ്പിവെള്ളത്തിന്‍റെ പാക്കിംഗ് പ്രക്രിയയ്ക്കിടയിലോ പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നോ സംഭവിക്കുന്നതാവണം.അതിനൊരു പരിഹാരമെന്ന നിലയില്‍ ഗ്ലാസ് കുപ്പികളിൽ വിൽക്കുന്ന വെള്ളമോ നൂതന മെംബ്രൻ ഫിൽട്രേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറവിടത്തിൽ ഫിൽട്ടർ ചെയ്ത വെള്ളമോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.മികച്ച ബ്രാന്‍ഡുകള്‍ കൂടുതൽ ശുചിത്വവും ഫില്‍റ്ററിംഗും ഉറപ്പാക്കുന്നുവെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റു വഴികൾ ഇല്ലാത്തപ്പോള്‍ അവയെ വിശ്വസിക്കുകയേ രക്ഷയായുള്ളു.



