Connect with us

National

യുപിയില്‍ ബസും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ മരിച്ചു

വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബുദൗണില്‍ വാഹനാപകടം. സ്‌കൂള്‍ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു ഡ്രൈവറും മരിച്ചു. നബിഗഞ്ച് റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.

സമീപത്തെ മിയോണ്‍ ഗ്രാമത്തില്‍ നിന്ന് എസ്ആര്‍പി ഇംഗ്ലീഷ് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 16 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest