Connect with us

Uniform Civil Code

ഏക സിവിൽ കോഡ്: മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രമേയം അവതരിപ്പിക്കും

പ്രതിപക്ഷം പിന്തുണക്കും

Published

|

Last Updated

തിരുവനന്തപുരം | ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. സഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരെ സി പി എമ്മും കോൺഗ്രസ്സും മുസ്‌ലിം ലീഗും സി പി ഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികളും സഘടിപ്പിച്ചിരുന്നു. അതിനാൽ പ്രതിപക്ഷം പ്രമേയത്തിനെ എതിർക്കാനിടയില്ല.

ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെ നിലപാട് അറിയിക്കുന്നതിനായി സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. താനൂർ കസ്റ്റഡി മരണം, മദ്യനയം, സെമി ഹൈസ്പീഡ് റെയിലിൽ ഇ ശ്രീധരൻ നൽകിയ റിപോർട്ട്, തെരുവുനായ ആക്രമണം, എ ഐ ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

---- facebook comment plugin here -----

Latest